സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ ഒക്ടോബര്‍ 10 ലേക്ക് മാറ്റി

Jaihind Webdesk
Thursday, May 13, 2021

ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ മാറ്റിവെച്ചു. ജൂണ്‍ 27നായിരുന്നു നേരത്തെ പരീക്ഷ നടത്താന്‍ തീരുമാനിച്ചിരുന്നത്. സാഹചര്യങ്ങള്‍ അനുകൂലമായാല്‍ ഒക്ടോബര്‍ പത്തിന് പരീക്ഷ നടത്തുമെന്ന് യുപിഎസ്‌സിയുടെ പുതിയ വിജ്ഞാപനത്തില്‍ പറയുന്നു.

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിലാണ് പരീക്ഷ മാറ്റിവെക്കാന്‍ താരുമാനിച്ചത്.   പ്രതിദിനം മൂന്നരലക്ഷത്തിലധികം പേര്‍ക്കാണ് രാജ്യത്ത് രോഗബാധ ഉണ്ടാവുന്നത്. വരും ദിവസങ്ങളിലും വ്യാപനം തുടരുമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. കഴിഞ്ഞ വര്‍ഷവും ഒക്ടോബറിലാണ് പരീക്ഷ നടന്നത്.