കൊല്ലം : അഞ്ചലില്‍ നിര്‍മാണം പുരോഗമിക്കുന്ന ബൈപാസിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. യുവാവിന്റേതെന്ന് കരുതുന്ന മൃതദേഹമാണ് കണ്ടെത്തിയത്. പ്രഭാതസവാരിക്കിറങ്ങിയവരാണ് മൃതദേഹം ആദ്യം കണ്ടത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് അഞ്ചല്‍ പൊലീസ് സ്ഥലത്തെത്തി.
പുനലൂര്‍ റോഡില്‍ സെന്റ് ജോര്‍ജ് സ്കൂളിന് എതിര്‍ഭാഗത്തുള്ള റോഡിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവിടെ ബൈപാസിന്റെ നിര്‍മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.