വിസി നിയമനത്തിൽ ഗവർണറുടെ അധികാരം കുറയ്ക്കുന്ന ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു

Jaihind Webdesk
Wednesday, August 24, 2022

Kerala-Assembly-2

തിരുവനന്തപുരം∙ സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിൽ ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ‘യൂണിവേഴ്സിറ്റി നിയമ ഭേദഗതി ബിൽ 2022 നിയമസഭയിൽ അവതരിപ്പിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവാണ് ബിൽ അവതരിപ്പിച്ചത്. യുജിസി നിയമങ്ങൾക്കു വിരുദ്ധമാണ് ബില്ലെന്നും ചാന്‍സലറുടെ അധികാരം പരിമിതപ്പെടുമെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷം ബില്ലിനെ എതിർത്തു. ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. ബില്ലിൽ ഒപ്പിടില്ലെന്ന സൂചനകളാണ് ഇന്നലെ ഗവർണറുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ഗവർണർ ഒപ്പിട്ടില്ലെങ്കിൽ നിയമമാകില്ല.