അജ്മാനില്‍ 49 തടവുകാരെ മോചിപ്പിക്കാന്‍ അജ്മാന്‍ ഭരണാധികാരി ഉത്തരവിറക്കി

Jaihind News Bureau
Thursday, November 26, 2020

അജ്മാന്‍ ( യുഎഇ ) : യുഎഇയുടെ 49-ാം ദേശീയ ദിനത്തോടനുബന്ധിച്ച് , അജ്മാനില്‍ 49 തടവുകാരെ മോചിപ്പിക്കാന്‍ അജ്മാന്‍ ഭരണാധികാരി ഉത്തരവിറക്കി. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന്‍ ഭരണാധികാരിയുമായ ഷെയ്ഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമിയാണ് ,ശിക്ഷാ കാലയളവില്‍ നല്ല പെരുമാറ്റം പ്രകടിപ്പിച്ചവരെ മോചിപ്പിക്കാന്‍ ഉത്തരവിട്ടത്. തടവുകാര്‍ക്ക് പുതിയ ഒരു ജീവിതം തുടങ്ങാനും കുടുംബത്തിന്‍റെ ദുഃഖം ലഘൂകരിക്കാനും ഉത്തരവിലൂടെ സാധിക്കും. ഇവരുടെ മോചനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഉടന്‍ തുടങ്ങുമെന്ന് അജ്മാന്‍ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ശൈഖ് സുല്‍ത്താന്‍ അല്‍ നുഐമി പറഞ്ഞു.