പുതിയ പ്രതീക്ഷകളുടെ ‘തണല്‍’ തേടി ഇവര്‍

Jaihind Webdesk
Wednesday, September 12, 2018

കോഴിക്കോട്: നട്ടെല്ല് തകർന്ന് കിടപ്പിലായ രോഗികൾക്ക് ഫിസിയോതെറാപ്പിക്കൊപ്പം തന്നെ മാനസികോല്ലാസം കൂടി നൽകുകയാണ് കോഴിക്കോട് തണൽ റീഹാബിലിറ്റേഷൻ സെൻറർ. സെൻററിലെ 13 രോഗികൾ കുടുംബത്തോടൊപ്പം പ്ലാനറ്റേറിയം കാണാനെത്തി.

രോഗം എത്ര കഠിനമായാലും ആദ്യം ചികിത്സ വേണ്ടത് തകർന്ന മനസിനാണെന്ന യാഥാർഥ്യത്തിന് മാതൃക നൽകുകയാണ് കോഴിക്കോട് പ്രവർത്തിക്കുന്ന തണൽ റീഹാബിലിറ്റേഷൻ സെന്റർ. നട്ടെല്ല് തകർന്ന രോഗികൾക്ക് കൃത്യമായ ഫിസിയോ തെറാപ്പിക്കൊപ്പം തന്നെ ശക്തമായ പിന്തുണയും തണൽ റീഹാബിലിറ്റേഷൻ സെൻറർ നൽകുന്നു. ഇതിന്റെ ഭാഗമായാണ് എല്ലാ മാസവും രോഗികളെ കുടുംബത്തോടൊപ്പം യാത്രകൾക്കായി കൊണ്ടു പോകുന്നത്.

https://www.youtube.com/watch?v=zA7I0x3MOpU

ഉല്ലാസയാത്രയുടെ ഭാഗമായി കോഴിക്കോട് പ്ലാനറ്റേറിയത്തിൽ എത്തിയവർക്ക് നിറഞ്ഞ സന്തോഷം. അവസാനിച്ച സ്വപ്നങ്ങൾക്ക് വീണ്ടും തിളക്കം. അപകടത്തിൽ പരിക്കേറ്റ്, പ്ര
തീക്ഷയറ്റ് ഇനിയൊരു ജീവിതമില്ലെന്നു വിശ്വസിച്ച 22 കാരൻ നിഖിൽ മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം ജോലിക്ക് പോകാൻ തയാറെടുക്കുകയാണിപ്പോള്‍.

പ്രതീക്ഷയറ്റ മുഖങ്ങളോടെ എത്തുന്നവര്‍, എന്തും നേടാമെന്ന ആത്മവിശ്വാസവുമായാണ്
തണൽ റീഹാബിലിറ്റേഷൻ സെൻറിൽ നിന്നും  മടങ്ങുന്നത്.