‘തെറ്റ് കണ്ടാല്‍ ചൂണ്ടിക്കാണിക്കും’ : കോടിയേരിക്ക് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ മറുപടി

Jaihind Webdesk
Tuesday, April 30, 2019

TeekaRam-Meena

കോടിയേരിക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീകാ റാം മീണയുടെ മറുപടി. തെറ്റുകണ്ടാൽ ചൂണ്ടിക്കാണിക്കും. അത് തന്‍റെ ഉത്തരവാദിത്വമാണ്. എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമദൂര നയമാണ് സ്വീകരിക്കുന്നത്. ജോലി ചെയ്യുന്നത് ഒരു രാഷ്ട്രീയപാര്‍ട്ടികള്‍ക്കും വേണ്ടിയല്ലെന്നും സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വേണ്ടിയാണെന്നും മീണ വ്യക്തമാക്കി. അമ്പയറുടെ ജോലിയാണ് തന്‍റേത്. തന്‍റെ വിധേയത്വം ഭരണഘടനയോടാണെന്നും നിയമം നിയമത്തിന്‍റെ വഴിക്ക് പോകുമെന്നും മീണ ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.

കണ്ണൂരും കാസര്‍ഗോഡും സി.പി.എമ്മിന്‍റെ നേതൃത്വത്തില്‍ വ്യാപക കള്ളവോട്ടാണ് നടന്നത്. കള്ളവോട്ട് നടന്നു എന്ന് ദൃശ്യങ്ങള്‍ പരിശോധിച്ചതിന് ശേഷം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറും വ്യക്തമാക്കിയിരുന്നു. സി.പി.എം വ്യാപകമായി കള്ളവോട്ട് ചെയ്തു എന്ന പരാതി  തെളിഞ്ഞാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും ടീകാ റാം മീണ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയത്. ആരുടെയൊക്കെയോ തന്ത്രത്തിന്‍റെ  ഭാഗമായാണ് ടീകാ റാം മീണ പ്രവർത്തിക്കുന്നതെന്നും വെബ്കാസ്റ്റ് ചെയ്യപ്പെട്ട ദൃശ്യങ്ങളുടെ പേരിൽ നടക്കുന്ന മാധ്യമ വിചാരണയ്ക്കനുസരിച്ച് തീരുമാനമെടുക്കേണ്ട ഉദ്യോഗസ്ഥനല്ല മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെന്നുമായിരുന്നു കോടിയേരിയുടെ വിമര്‍ശനം.