മോദിക്ക് താടി വടിക്കാന്‍ 100 രൂപ മണി ഓര്‍ഡര്‍ ; ചായക്കടക്കാരന്‍റെ പ്രതിഷേധം

Jaihind Webdesk
Wednesday, June 9, 2021

മുംബൈ : പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് താടി വടിക്കാന്‍ 100 രൂപ മണി ഓര്‍ഡര്‍ അയച്ച് ചായക്കടക്കാരന്‍. ലോക്ഡൗണില്‍ അസംഘടിത മേഖലയ്ക്കുണ്ടായ തിരിച്ചടിയില്‍ പ്രതിഷേധിച്ചാണ് മഹാരാഷ്ട്രയിലെ ബരാമതി സ്വദേശിയായ അനില്‍ മോറെ മണി ഓർഡർ അയച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ താടി വളര്‍ത്തിയിരിക്കുന്നു. എന്തെങ്കിലും വളര്‍ത്തുന്നുണ്ടെങ്കില്‍ അത് രാജ്യത്തിന്റെ തൊഴിലവസരങ്ങളായിരിക്കണം. ജനങ്ങള്‍ക്ക് കൊവിഡ് വാകിസിന്‍ നല്‍കണം. നിലവിലുള്ള മെഡിക്കല്‍ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കണം. അവസാന രണ്ട് ലോക്ഡൗണില്‍ നിന്ന് ജനങ്ങള്‍ മുക്തരായെന്ന് പ്രധാനമന്ത്രി ഉറപ്പാക്കണമെന്നും മണി ഓര്‍ഡറിനൊപ്പം അയച്ച സന്ദേശത്തില്‍ അനില്‍ മോറെ പറയുന്നു.

കൊവിഡ് മൂലം മരണമടഞ്ഞവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും ലോക്ഡൗണില്‍ പ്രായസപ്പെടുന്ന കുടുംബങ്ങള്‍ക്ക് 30,000 രൂപ ധനസഹായം നല്‍കണമെന്നും മോറെ കത്തിലൂടെ ആവശ്യപ്പെട്ടു.