ത്രീഡി പോസ്റ്ററുമായി ഷൈന്‍ടോം ചിത്രം ‘തമി’; ഫസ്റ്റ്‌ലുക്ക് പോസ്റ്ററുമായി മമ്മൂട്ടി

Jaihind Webdesk
Thursday, December 27, 2018

Tami-3D-Poster

മലയാള ചലച്ചിത്രരംഗത്ത് പുതിയ കാല്‍വയ്പുമായി ‘തമി’. ഷൈന്‍ ടോം ചാക്കോ നായകനാകുന്ന തമിയുടെ 3D പോസ്റ്റര്‍ പുറത്തിറക്കി. മമ്മൂട്ടി തന്‍റെ ഒഫീഷ്യല്‍ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് 3ഡി പോസ്റ്റര്‍ ഷെയര്‍ ചെയ്തത്. ആദ്യമായാണ് ഒരു മലയാള ചലച്ചിത്രത്തിന്‍റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ത്രീഡി ആയി ചിത്രമായി പുറത്തിറക്കുന്നത്.

നവാഗതാനായ കെ.ആര്‍ പ്രവീണ്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘തമി’ പുതുമുഖ താരങ്ങളാല്‍ സമ്പന്നമാണ്. 45 പുതുമുഖ താരങ്ങളാണ് ഷൈന്‍ ടോം ചാക്കോയ്ക്കൊപ്പം ചിത്രത്തില്‍ അഭിനയിക്കുന്നത്. പുതുമുഖം ഗോപികാ അനില്‍ നായികയായ ചിത്രത്തില്‍ സോഹന്‍ സീനുലാല്‍, ശശി കലിങ്ക, സുനില്‍ സുഗത തുടങ്ങിവര്‍ ശ്രദ്ധേയ വേഷങ്ങളില്‍ എത്തുന്നു.

സ്‌കൈ ഹൈ എന്‍റര്‍ടൈന്‍മെന്‍റസ് നിര്‍മ്മിക്കുന്ന തമിയില്‍ ഷാജി ഷോ ഫൈന്‍, ശരണ്‍. എസ് എസ്, നിതിന്‍ തോമസ്, ഉണ്ണി നായര്‍, അരുണ്‍ സോള്‍, രവി ശങ്കര്‍, നിതീഷ് രമേശ്, ജിസ്മ ജിജി, തുഷാര നമ്പ്യാര്‍, ക്ഷമ കൃഷ്ണ, ഭദ്ര വെങ്കിടേഷ്, ഗീതി സംഗീത, മായ വിനോദിനി, ഡിസ്നി ജെയിംസ്, ആഷ്‌ലീ ഐസക്ക് എബ്രഹാം, എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

സന്തോഷ് സി പിള്ളയാണ് ഛായാഗ്രഹണം. ഫൗസിയ അബൂബക്കര്‍, നിധീഷ് നടേരി എന്നിവരുടെ വരികള്‍ക്ക് വിശ്വജിത് സംഗീതം നല്‍കി.