പതിനെട്ട് അടവുകൾ പുറത്ത് എടുത്താലും സിൽവർ ലൈൻ പദ്ധതി അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ല : ടി സിദ്ദിഖ്

Jaihind Webdesk
Saturday, December 18, 2021

കെ റെയില്‍ സില്‍വർ ലൈന്‍ പദ്ധതിക്കെതിരെ കണ്ണൂർ കല ട്രറ്റിലേക്ക് യുഡിഎഫ് പ്രവർത്തകർ നടത്തിയ മാർച്ചിൽ നൂറുകണക്കിന് യുഡിഎഫ് പ്രവർത്തകർ പങ്കെടുത്തു. ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജ്ജ്, സതീശൻ പാച്ചേനി യുഡിഎഫ് നേതാക്കളായ പിടി മാത്യു, എ ഡി മുസ്തഫ, അബ്ദുൽ കരിംചെലേരി, സി എ അജീർ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.
തുടർന്ന് നടന്ന ധർണ കെ പി സി സി വർക്കിംഗ് പ്രസിഡന്‍റ് ടി സിദ്ദിഖ് ഉദ്ഘാടനം ചെയ്തു.

പതിനെട്ട് അടവുകൾ പുറത്ത് എടുത്താലും സിൽവർ ലൈൻ പദ്ധതി കേരള ജനതയ്ക്ക് മേൽ അടിച്ചേൽപ്പിക്കാൻ പിണറായി വിജയൻ സർക്കാരിനെ അനുവദിക്കില്ലെന്ന് ടി.സിദ്ദിഖ് പറഞ്ഞു. ആർക്ക് വേണ്ടിയാണ് ഈ പദ്ധതിയെന്ന് സർക്കാർ വ്യക്തമാക്കണം. പദ്ധതിയുടെ ഡി പി ആർ എങ്കിലും പൊതു സമൂഹത്തിന് മുന്നിൽ വെക്കാൻ സർക്കാർ തയ്യാറാവണം. നിഗുഢമായ അജൻഡയുടെ പുറത്താണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും ടി.സിദ്ദിഖ് കുറ്റപ്പെടുത്തി.