ജനങ്ങളെ വീട്ടിലിരുത്തിയ സർക്കാർ ആർഭാടത്തോടെ ആഘോഷ പരിപാടികൾ നടത്തുന്നു ; സത്യപ്രതിജ്ഞയെ വിമർശിച്ച് സീറോ മലബാർ സഭ

Jaihind Webdesk
Thursday, May 20, 2021

 

കൊച്ചി : പിണറായി സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിനെ രൂക്ഷമായി വിമർശിച്ച് എറണാകുളം- അങ്കമാലി അതിരൂപത. കൊവിഡിന്റെ പേരിൽ ലോക്ഡൗൺ പ്രഖ്യാപിച്ച് ഒരു ഭാഗത്ത് ജനങ്ങളെ സർക്കാർ വീട്ടിൽ ഇരുത്തുന്നു. മറുഭാഗത്ത് സർക്കാർ തന്നെ സ്വന്തമായി ഇളവുകൾ പ്രഖ്യാപിച്ച് ആർഭാടത്തോടെ ആഘോഷ പരിപാടികൾ നടത്തുന്നുവെന്നും മുഖപത്രമായ സത്യദീപം വിമർശിക്കുന്നു.

ഇത് ജനങ്ങൾക്ക് തെറ്റായ സദ്ദേശമാണ് നൽകുന്നത്. കുറച്ച് ആളുകളെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞ നടത്തുന്നതാണ് വിവേകം. സുപ്രീംകോടതി ചീഫ് ജസ്റ്റിസായി രമണ ചുമതലയേറ്റത് രാഷ്ട്രപതി ഭവനിൽ 30 പേർ മാത്രം പങ്കെടുത്ത ചടങ്ങിൽ വച്ചായിരുന്നു എന്നും സത്യദീപം ഓർമ്മിപ്പിക്കുന്നു. ഈ വിവേകം സർക്കാർ കാണിക്കണമെന്നും സത്യദീപത്തിൽ പറയുന്നു.