സ്വപ്‌നയുടേയും സന്ദീപിന്‍റേയും അറസ്റ്റ് രേഖപ്പെടുത്തി; വൈകിട്ടോടെ കൊച്ചിയിലെത്തിക്കും

Jaihind News Bureau
Sunday, July 12, 2020

 

കൊച്ചി: സ്വര്‍ണ്ണകള്ളക്കടത്ത് കേസില്‍ എന്‍ഐഎ പിടികൂടിയ സ്വപ്‌ന സുരേഷിന്റേയും സന്ദീപ് നായരുടേയും അറസ്റ്റ് രേഖപ്പെടുത്തി. ഇരുവരേയും റോഡ് മാര്‍ഗം വൈകിട്ടോടെ കൊച്ചിയിലെത്തിക്കും. ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കുമൊപ്പം ബെംഗളൂരുവിലെ കൊറമംഗല 7 ബ്ലോക്കിലെ അപാര്‍ട്മെന്‍റ് ഹോട്ടലിലായിരുന്നു സ്വപ്ന. ഇവിടെ നിന്നാണ്  എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. സ്വപ്നയുടെ മകളുടെ ഫോണ്‍ ഓണായതാണ് പ്രതികളെ കണ്ടെത്താന്‍ സഹായിച്ചത്. രാത്രിതന്നെ ഇരുവരേയും എന്‍ഐഎ സംഘം ചോദ്യം ചെയ്തിരുന്നു.