സുപ്രീം കോടതി ഇനി ‘തത്സമയം’

Wednesday, September 26, 2018
സുപ്രീം കോടതി നടപടികൾ തത്സമയം സംപ്രേക്ഷണം ചെയ്യാമെന്ന് സുപ്രീം കോടതി വിധി.
പ്രധാന കേസുകളിലെ നടപടികൾ സംപ്രേക്ഷണം ചെയ്യാം. ഇതിനുള്ള ചട്ടങ്ങൾ രൂപീകരിക്കാൻ കോടതി നിർദേശം നൽകി. സംപ്രേക്ഷണം ആവശ്യപ്പെട്ടുളള ഹർജികൾ കോടതി അംഗീകരിച്ചു. തത്സമയ സംപ്രേക്ഷണം  പൊതുതാല്‍പര്യം മുൻനിർത്തി സുതാര്യതയ്ക്ക് വഴിയൊരുക്കുമെന്ന് കോടതി പറഞ്ഞു.