കാർഷിക നിയമങ്ങൾക്കെതിരായ ഹർജികളിൽ കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടീസ് ; 6 ആഴ്ചക്കകം മറുപടി നൽകാന്‍ നിർദേശം

Jaihind News Bureau
Monday, October 12, 2020

Supreme-Court-of-India

 

ന്യൂഡല്‍ഹി:  കേന്ദ്ര സർക്കാരിന്‍റെ കാർഷിക നിയമങ്ങൾ ചോദ്യം ചെയ്ത് നൽകിയ ഹർജികളിൽ കേന്ദ്ര സർക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്. വിഷയത്തിൽ 6 ആഴ്ചക്കകം മറുപടി നൽകാനാണ് നിർദ്ദേശം. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് നടപടി.

ജസ്റ്റിസ് എ എസ് ബൊപ്പണ്ണ, വി.രാമസുബ്രഹ്മണ്യം എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ. ഛത്തീസ്ഗഡ് കിസാൻ കോണ്‍ഗ്രസ്, തിരുച്ചി ശിവ എം പി, എന്നിവർ നൽകിയ ഹര്‍ജികളിലാണ് നോട്ടീസ്. കാർഷിക നിയമങ്ങൾ നിലവിൽ നിലനിൽക്കുന്ന വ്യവസ്ഥിതികളെ പൂർണമായും തകർക്കുന്നതെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നു.