സുല്‍ഫിക്കർ മയൂരി എലത്തൂരില്‍ യുഡിഎഫ് സ്ഥാനാർത്ഥി

Jaihind News Bureau
Monday, March 22, 2021

എലത്തൂര്‍: എന്‍സികെ സ്ഥാനാര്‍ത്ഥി സുല്‍ഫിക്കർ മയൂരി എലത്തൂര്‍ സീറ്റില്‍ മത്സരിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍.തെരഞ്ഞെടുപ്പില്‍ സുല്‍ഫിക്കര്‍ മയൂരിക്ക് വേണ്ടി കോണ്‍ഗ്രസ് ,യുഡിഎഫ് പ്രവര്‍ത്തകര്‍ എല്ലാം ഒറ്റക്കെട്ടായി പ്രചാരണത്തിന് ഇറങ്ങണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. നിശ്ചയിച്ചു നല്‍കിയ സീറ്റില്‍ മാറ്റം വരുത്താന്‍ ബുദ്ധിമുട്ടുണ്ടെന്നും അത് മനസ്സിലാക്കി പ്രവർത്തകർ  പ്രവർത്തിക്കണമെന്നും എംഎം ഹസ്സന്‍ കൂട്ടിച്ചേർത്തു.എലത്തൂർ സീറ്റ് വിഷയത്തില്‍ യുഡിഎഫില്‍ ഉണ്ടായിരുന്ന എതിർപ്പുകള്‍ ഇതോടെ നീങ്ങി.