സിപിഎം അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ യൂത്ത് കോൺഗ്രസ് നേതാവ് സുഹൈല്‍ ഹസനെ വീട്ടില്‍ സന്ദര്‍ശിച്ച് കെ.സി വേണുഗോപാല്‍

Jaihind News Bureau
Friday, May 15, 2020

 

കായംകുളം ഭരണിക്കാവിൽ സിപിഎം അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികത്സയിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി സുഹൈല്‍ ഹസനെ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ വീട്ടില്‍ സന്ദര്‍ശിച്ചു.

കഴിഞ്ഞ 21 ന് രാത്രിയാണ് സുഹൈലിന് വെട്ടേറ്റത്. സംഭവത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.   മണ്ഡലം പ്രസിഡന്‍റ്  ഇഖ്ബാലുമൊത്ത് നാമ്പുകുളങ്ങരയിൽ നിന്ന്​ വീട്ടിലേക്ക് മടങ്ങവെയായിരുന്നു ആക്രമണം.

സംഭവത്തിൽ സംസ്​ഥാനത്തൊട്ടാകെ യൂത്ത്​ കോൺഗ്രസ്​ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. യു.ഡി.എഫ്​ എം.എൽ.എമാരും കടുത്ത പ്രതിഷേധമാണ്​ ഉയർത്തിയത്​.