കൊവിഡ് കാലത്ത് ആശ്വാസമായി യൂത്ത് കെയര്‍; വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

Jaihind Webdesk
Saturday, June 19, 2021

കോഴിക്കോട് : ആശങ്കയുടെ കൊവിഡ് കാലത്ത് ആശ്വാസവുമായി എത്തുകയാണ് കോഴിക്കോട് പേരാമ്പ്രയിലെ യൂത്ത് കെയർ. യൂത്ത് കെയറിന്‍റെ നേതൃത്വത്തിൽ നിർധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. കെ മുരളീധരൻ എം.പി പരിപാടി ഉദ്ഘടനം ചെയ്തു.

യൂത്ത് കെയർ പേരാമ്പ്രയും അധ്യാപക സംഘടനയായ കെപിഎസ്ടിഎയും സംയുക്തമായാണ്
പരിപാടി സംഘടിപ്പിച്ചത്. ‘അക്ഷര തണൽ’ എന്ന പേരിൽ പേരാമ്പ്ര നിയോജകമണ്ഡലത്തിലെ 174 ബൂത്തുകളിലെയും നിർധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. പദ്ധതിയുടെ പേരാമ്പ്ര നിയോജക മണ്ഡലത്തിലെ ഉദ്ഘാടനം കെ മുരളീധരൻ എം.പി
നിർവഹിച്ചു.

യൂത്ത്കെയർ പേരാമ്പ്ര ക്യാപ്റ്റൻ ആദർശ് രാവറ്റമംഗലം അധ്യക്ഷത വഹിച്ച ചടങ്ങിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് ആർ ഷഹിൻ മുഖ്യ അതിഥിയായി. കൊവിഡ് പ്രതിസന്ധി കാലത്ത് ദുരിതമനുഭവിക്കുന്നവർക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്‍ട്രോൾ റൂമും യൂത്ത് കെയിന്‍റെ നേതൃത്വത്തിൽ മണ്ഡലത്തിൽ നടത്തി വരുന്നു.