എസ്.എസ്.എല്‍.സി പരീക്ഷാ ഫലം ബുധനാഴ്ച പ്രഖ്യാപിക്കും

Jaihind Webdesk
Monday, July 12, 2021

തിരുവനന്തപുരം : എസ്.എസ്.എല്‍.സി പരീക്ഷാ ഫലം ഈമാസം പതിനാലിന് പ്രഖ്യാപിക്കും. പരീക്ഷാഫലം അംഗീകരിക്കാന്‍ ചെവ്വാഴ്ച പരീക്ഷാ ബോർഡ് യോഗം ചേരും. ഏപ്രിൽ 8ന് ആരംഭിച്ച പരീക്ഷ 28നാണ് അവസാനിച്ചത്. 4.12 ലക്ഷം വിദ്യാർഥികൾ പരീക്ഷയെഴുതി.

ബുധനാഴ്ച ഉച്ചയ്ക്ക് 2ന് പിആര്‍ഡി ചേംബറില്‍ വച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഫലം പ്രഖ്യാപിക്കും. ഇതോടൊപ്പം തന്നെ ടിഎച്ച്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി (ഹിയറിംഗ് ഇംപേര്‍ഡ്), എസ്എസ്എല്‍സി (ഹിയറിംഗ് ഇംപേര്‍ഡ്), എഎച്ച്എസ്എല്‍സി എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും.