പ്രസിഡന്‍റിന്‍റെ നീന്തല്‍ക്കുളത്തില്‍ നീന്തിത്തുടിച്ച് പ്രക്ഷോഭകർ; അടുക്കളയിലും ആരാമത്തിലും പ്രക്ഷോഭകരുടെ ആറാട്ട്

Jaihind Webdesk
Saturday, July 9, 2022

 

കൊളംബോ: ആഭ്യന്തര കലാപം അതിരൂക്ഷമായ ശ്രീലങ്കയിൽ പ്രസിഡന്‍റിന്‍റെ വസതി കയ്യേറിയ പ്രക്ഷോഭകരുടെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. പ്രസിഡന്‍റിന്‍റെ നീന്തല്‍ക്കുളത്തില്‍ നീന്തിത്തുടിച്ചും അടുക്കളയില്‍ പാചകം ചെയ്തും കിടപ്പറയില്‍ കയറിയുമെല്ലാം പ്രക്ഷോഭകർ കലാപം ശക്തമാക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.

പ്രസിഡന്‍റ് ഗോട്ടബയ രജപക്സയുടെ വസതിയില്‍ അതിക്രമിച്ച് കയറിയ പ്രക്ഷോഭകാരികൾ ഭക്ഷണമേശയ്ക്കു ചുറ്റും പാത്രങ്ങളും മറ്റും തകർത്തിട്ടു. കെട്ടിടം മുഴുവൻ ശ്രീലങ്കൻ ദേശീയ പതാകയേന്തിയ പ്രതിഷേധക്കാര്‍ വളഞ്ഞിരിക്കുകയാണ്. അടുക്കളയിൽ ഒരുമിച്ചു നിന്ന് പച്ചക്കറികൾ അരിയുന്നതിന്‍റെയും കിടപ്പുമുറിയിൽ യുവാക്കൾ കിടന്നുറങ്ങുന്നതിന്‍റെയും ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.