സ്പ്രിങ്ക്ളർ റിപ്പോർട്ട് അട്ടിമറിക്കാൻ സർക്കാർ നീക്കം ; കരാർ പരിശോധിക്കാൻ പുതിയ സമിതിയെ നിയോഗിച്ചു

Jaihind News Bureau
Wednesday, November 25, 2020

 

തിരുവനന്തപുരം: സ്പ്രിങ്ക്ളർ റിപ്പോർട്ട് അട്ടിമറിക്കാൻ സർക്കാർ നീക്കം. കരാർ പരിശോധിക്കാൻ മൂന്നംഗ സമിതിയെ വീണ്ടും നിയോഗിച്ചു. ആദ്യം നിയോഗിച്ച സമിതിയുടെ റിപ്പോർട്ട്‌ പൂർണമായും പുറത്തുവിടാതെയാണ് വീണ്ടും സമിതിയെ നിയോഗിച്ചത്. റിട്ട. ജില്ലാ ജഡ്ജി കെ.ശശിധരൻ നായരാണ് സമിതി അധ്യക്ഷൻ. രണ്ടു മാസത്തിനകം റിപ്പോർട്ട്‌ സമർപ്പിക്കാനാണ് നിർദ്ദേശം