സ്പ്രിങ്ക്ളർ വിവാദം: അന്വേഷണ കമ്മീഷനെതിരെ വ്യാപക വിമര്‍ശനം; നീതിപൂര്‍വ്വമായ അന്വേഷണം ഉണ്ടാകില്ലെന്ന് വിലയിരുത്തല്‍,ന്യായീകരിച്ച് മുഖ്യമന്ത്രി

Jaihind News Bureau
Thursday, April 23, 2020

തിരുവനന്തപുരം:  സ്പ്രിങ്ക്ളർ വിവാദം അന്വേഷിക്കാൻ നിയോഗിച്ച സമിതി അംഗങ്ങളെകുറിച്ചുളള വിമർശനം ചൂണ്ടികാട്ടിയിട്ടും മുഖ്യമന്ത്രി ന്യായീകരിച്ചത് അഴിമതി പുറത്തുവരാതിരിക്കാനെന്ന് ആരോപണം. ഐഎഎസ് ഉദ്യോഗസ്ഥരായ രാജീവ് സദാനന്ദനെതിരെയും മാധവൻ നമ്പ്യാര്‍ക്കെതിരെയുമാണ് ആരോപണങ്ങൾ ഉയർന്നത്.  മാധവൻ നമ്പ്യാരുടെ സ്ഥാനത്തിന്റെ ഡയറക്ടർ കൂടിയാണ് ഐടി സെക്രട്ടറി  എം ശിവശങ്കരനെന്നാണ് മറ്റൊരു വിമർശനം. ഈ ബന്ധങ്ങളിൽപ്പെട്ട സമിതിയിൽ നിന്ന് നീതിപൂർവ്വമായ അന്വേഷണം ഉണ്ടാകില്ലെന്നാണ് വിലയിരുത്തൽ

അന്വേഷണ കമ്മീഷന്‍ അംഗവും  ആരോഗ്യവകുപ്പിലെ മുൻ അഡീഷണൽ സെകട്ടറിയുമായിരുന്ന രാജീവ് സദാനന്ദനെതിരെ നിരവധി ആരോപണങ്ങളാണ് ഉയർന്നിരുന്നത്. നിപ്പ കാലഘട്ടത്തിൽ ഇദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അതിനു ശേഷം സ്ത്രീ വിഷയ സംബന്ധമായ കാര്യത്തിലും  ആരോപണങ്ങൾ നേരിട്ടിരുന്നു. അതിനിടിലാണ് കേരള ഹൈൽത്ത് ഒബസർവേറ്ററി എന്ന പേരിൽ കേരളത്തിൽ നിന്ന് ആരോഗ്യസർവ്വേ ഡാറ്റ കാനഡയിലെ മക്‌സമസ്റ്റർ യൂണിവേഴ്‌സിറ്റിക്ക് ചോർത്തി നൽകാൻ ശ്രമിച്ചുവെന്ന പരാതി ഉയർന്നത്.
കേന്ദ്രസർക്കാരിന്‍റെയോ ഐസിഎംആറിന്‍റെയോ അനുമതി ഇല്ലാതെ ഡേറ്റ കൈമാറാൻ ശ്രമിച്ചത് ഏറെ വിവാദമായി. ഇതിനെതിരെ വിമർശനം ശക്തമായപ്പോൾ അന്വേണവും നടന്നു. വിരമിച്ചതിന് ശേഷം രാജീവ് സദാനന്ദൻ ടാറ്റക്ക് കീഴിലെ ആരോഗ്യ രംഗത്തെ വിവരങ്ങൾ  ഗവേഷണം ചെയ്യുന്ന എച്ച് എസ് ടി പി എന്ന സ്ഥാപനത്തിന്‍റെ സിഇഒ ആയി. ഈ സ്ഥാപനവും ഡാറ്റ കൈമാറ്റം സംബന്ധിച്ച ജോലികൾ ഏർപ്പെടുന്ന കമ്പനിയാണ്.
ഇത്തരം നിരവധി വിമർശനങ്ങൾ നേരിടുന്ന സാഹചര്യത്തിലാണ് സ്പ്രിങ്ക്ളർ ഡാറ്റ തട്ടിപ്പ് അന്വേഷണ സമിതിയിൽ രാജീവ് സദാനന്ദനെ ഉൾപ്പെടുത്തുന്നത്. അതേസമയം സമിതിയിലെ രണ്ടാമത്തെ അംഗം തിഴ് നാട് മുൻ ഐഎഎസുകാരനായ മാധവൻ നമ്പ്യാറാണ്. ഐടിഏ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി ആന്റ്  മാനേജ്‌മെൻ കേരള എന്ന ഐടി സ്റ്റാപനത്തിന്റെ മേധാവിയാണ് മാധവൻ നമ്പ്യാർ. സംസ്ഥാന ഐടി വകുപ്പിന്‍റെ കീഴിലാണ് ഈ സ്ഥാപനം . ഇതിന്‍റെ ഡയറക്ടർ ബോർഡ് അംഗമാണ് ആരോപണം നേരുന്ന ഐടി സെക്രട്ടറിയായ എം ശിവശങ്കരൻ. ഈ സാഹചര്യത്തിൽ ഐടി വകുപ്പിന് കീഴിലെ ഒരു സ്ഥാപനത്തിലെ മേധാവി ഉൾപ്പെട്ട സമിതി ഐടി വകുപ്പിനെതിരായ അന്വേഷണം നടത്തുന്നത് നീതിപൂർവ്വ മാകില്ലന്നാണ് വിലയിരുത്തൽ.