വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചു ; കായികാധ്യാപകന്‍ അറസ്റ്റില്‍

Jaihind News Bureau
Saturday, November 30, 2019

കണ്ണൂർ : പയ്യാവൂരിൽ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കായികാധ്യാപകൻ അറസ്റ്റിൽ. പയ്യാവൂർ ചന്ദനക്കാംപാറയിലെ സ്വകാര്യ സ്കൂൾ അധ്യാപകനായ സജി അഗസ്റ്റിൻ പാട്ടത്തിലിനെയാണ് പയ്യാവൂർ പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.

പയ്യാംവൂർ ചന്ദനക്കാംപാറയിലെ സ്വകാര്യ സ്കൂളിലെ കായികാധ്യാപകൻ സജി അഗസ്റ്റിൻ പാട്ടത്തിലിനെയാണ് പയ്യാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. എട്ട് വിദ്യാർത്ഥിനികളെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. കൗൺസിലിംഗിനിടെയാണ് പീഡന വിവരം വിദ്യാർത്ഥിനികൾ വെളിപ്പെടുത്തിയത്.

ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയാണ് കൗൺസിലിംഗ് ഒരുക്കിയത്. എട്ട്, ഒൻപത്, പത്ത് ക്ലാസ്സുകളിലെ വിദ്യാർത്ഥിനികളാണ് കായിക അധ്യാപകനെതിരെ മൊഴി നൽകിയത്. ഇതോടെ അധ്യാപകനെ സ്കൂൾ അധികൃതർ സസ്പെൻഡ് ചെയ്തിരുന്നു. എസ്.പിക്ക് നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പയ്യാവൂർ പൊലീസ് സജിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോക്സോ വകുപ്പ് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.