കോണ്‍ഗ്രസിന്റെ 3-0 സ്‌കോറില്‍ സന്തോഷമുണ്ടെന്ന് സോണിയ ഗാന്ധി

Jaihind Webdesk
Wednesday, December 12, 2018

ന്യൂദല്‍ഹി: കോണ്‍ഗ്രസിന് മൂന്ന് പ്രധാന സംസ്ഥാനങ്ങളിലും വിജയിക്കാനായതില്‍ സന്തോഷുണ്ടെന്ന് യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി. ‘കോണ്‍ഗ്രസിന്റെ 3-0 സ്‌കോറില്‍ സന്തോഷമുണ്ട്. ഇത് ബി.ജെ.പിയുടെ നിഷേധാത്മക രാഷ്ട്രീയത്തിനെതിരായ വിജയമാണ്’ സോണിയാഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു. ബി.ജെ.പി ഭരണത്തിലിരുന്ന ചത്തീസ്ഗഢ്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസിന്റെ ഉജ്ജ്വല വിജയത്തെക്കുറിച്ച് പ്രതികരിക്കുകയാണ് സോണിയ ഗാന്ധി.