കേന്ദ്രമന്ത്രിയും അമേഠിയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ സ്മൃതി ഇറാനിയുടെ പ്രധാന സഹായി കോണ്‍ഗ്രസില്‍ ചേര്‍ന്നു. രവി ദത്ത് മിശ്രയാണ് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നത്. അമേഠിയിലെത്തുമ്പോഴെല്ലാം സ്മൃതി ഇറാനി താമസിക്കുന്നത് ഇദ്ദേഹത്തിന്റെ വസതിയിലായിരുന്നു. സ്മൃതി ഇറാനിയുമായി ഏറെക്കാലത്തെ ബന്ധമുള്ള വ്യക്തിയായിരുന്നു രവി ദത്ത്.
നേരത്തെ സമാജ് വാദി പാര്‍ട്ടിയുമായി സഹകരിച്ചുപോന്ന ഇദ്ദേഹം സമാജ്വാദി സര്‍ക്കാരില്‍ മന്ത്രിയായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും അമേഠിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയപ്പോഴാണ് കോണ്‍ഗ്രസില്‍ ചേരാനുള്ള സന്നദ്ധത ഇദ്ദേഹം അറിയിച്ചത്.