ലോകത്തിലെ ഏറ്റവും വലിയ പ്രവേശന ടിക്കറ്റ് ; ദുബായ് ഗ്‌ളോബല്‍ വില്ലേജിന് ആറാമത് ഗിന്നസ് ലോക റെക്കോര്‍ഡ് ; ലക്ഷ്യം 25 റെക്കോര്‍ഡുകള്‍

Elvis Chummar
Saturday, December 12, 2020

ദുബായ് : ഗ്‌ളോബല്‍ വില്ലേജ് ഇരുപത്തിയഞ്ചാമത് സീസണില്‍ ആറാമത്തെ ഗിന്നസ് ലോക റെക്കോര്‍ഡ് സ്വന്തമാക്കി. ഇത്തവണ 25 വ്യത്യസ്ത ഗിന്നസ് ലോക റെക്കോര്‍ഡുകളാണ് ലക്ഷ്യമിടുന്നത്. എക്കാലത്തെയും ഏറ്റവും വലിയ പ്രവേശന ടിക്കറ്റ് ഒരുക്കിയാണ്, ആറാമത് ഗിന്നസ് കരസ്ഥമാക്കിയത്.  1.1 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള,  വെള്ളി നിറത്തിലുള്ള ടിക്കറ്റാണ് ഇത്.

വെള്ളി പൂശിയ ടിക്കറ്റിന്റെ സുവനീര്‍ പകര്‍പ്പുകള്‍ 250 ദിര്‍ഹത്തിന് വാങ്ങാന്‍ ലഭ്യമാണ്. ഇതിലൂടെ 25 പേര്‍ക്കുള്ള പ്രവേശനം അനുവദിക്കും. ഇത്തവണ സില്‍വര്‍ ജൂബിലി പ്രമാണിച്ചാണ്, ഇത്തരത്തില്‍ 25 ഗിന്നസ് ലോക റെക്കോര്‍ഡുകള്‍, ദുബായ് ഗ്‌ളോബല്‍ ഒരുക്കുന്നുണ്ടെന്ന്, ഗ്ലോബല്‍ വില്ലേജിലെ മാര്‍ക്കറ്റിംഗ് ആന്‍ഡ് ഇവന്റുകളുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാക്കി എല്ലെന്‍ബി പറഞ്ഞു.