ഇറ്റലിയിലെ നിശാക്ലബില്‍ തിക്കും തിരക്കും; ആറ് മരണം

Jaihind Webdesk
Saturday, December 8, 2018

ഇറ്റലിയിലെ കൊറിനാൾഡോയിൽ നിശാക്ലബിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ആറ് പേർ മരിച്ചു. നൂറോളം പേർക്ക് പരിക്കേറ്റു. ഇവരിൽ പലരുടെയും നില ഗുരുതരമാണ്. ശനിയാഴ്ച പുലർച്ചെയോടെയാണ് ദുരന്തമുണ്ടായത്.

ഇറ്റലിയിലെ പ്രശസ്ത റാപ്പ് സംഗീതജ്ഞൻ ഫെറ എബാസ്റ്റയുടെ സംഗീത വിരുന്നിനിടെയായിരുന്നു ദുരന്തം. നൂറുകണക്കിന് ആളുകൾ സംഗീത വിരുന്ന് ആസ്വാദിക്കാൻ എത്തിയിരുന്നു. മരിച്ചവരിൽ അഞ്ച് പേർ കുട്ടികളാണെന്നും ഇതിൽ ഒരു കുട്ടിയുടെ അമ്മയും മരിച്ചുവെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.

സംഗീത വിരുന്നിനെത്തിയ ആരോ ഒരാൾ എന്തോ സ്പ്രേ ചെയ്തതിന് പിന്നാലെയാണ് തിക്കും തിരക്കുമുണ്ടായതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.