ഡൽഹി കലാപത്തിന്‍റെ അനുബന്ധ കുറ്റപത്രത്തിൽ സീതാറാം യെച്ചൂരിയും; കലാപത്തിന് പ്രേരണ നൽകിയെന്ന് ഡൽഹി പോലീസ്

Jaihind News Bureau
Saturday, September 12, 2020

ഡൽഹി കലാപക്കേസിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളെ അനുബന്ധ കുറ്റപത്രത്തിൽ ഉൾപ്പെടുത്തി ഡൽഹി പൊലീസ്. രാഷ്ട്രീയ നേതാക്കൾക്ക് കലാപ ഗൂഢാലോചനയിൽ പങ്കുണ്ടെന്നാണ് പോലീസ് കണ്ടെത്തൽ.

സീതാറാം യെച്ചൂരിയ്ക്ക് പുറമെ സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവ്, സാമ്പത്തിക വിദഗ്ദൻ ജയതി ഘോഷ്, ഡൽഹി യൂണിവേഴ്‌സിറ്റി പ്രൊഫസറും ആക്ടിവിസ്റ്റുമായ അപൂർവാനന്ദ്, ഡോക്യുമെൻററി സംവിധായകൻ രാഹുൽ റോയ് എന്നിവരുടെ പേരുകളാണ് അനുബന്ധ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.