കേന്ദ്രത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യത അടഞ്ഞിട്ടില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ഥിത്വം ഇത്തരം സാഹചര്യങ്ങളില്‍ മാറ്റം ഉണ്ടാക്കുന്നില്ല. വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം എന്ന ഒറ്റ വിഷയത്തില്‍ തട്ടി അവസാനിക്കുന്നതല്ല സഖ്യസാധ്യതകള്‍. ബിജെപി ഇതര പാര്‍ട്ടികളുടെ പരമാവധി ഐക്യം എന്നതാണ് രാജ്യത്തിന് അനിവാര്യമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പറയുന്നു.
ബംഗാളിലും ബിഹാറിലും കേരളത്തിലും ഇടതുപക്ഷത്തോട് കോണ്‍ഗ്രസ് സ്വീകരിച്ച നിലപാട് ജനം വിലയിരുത്തട്ടെയെന്ന് യച്ചൂരി പറഞ്ഞു. എന്നാല്‍ ന്യൂനപക്ഷ പ്രീണനം ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ വയനാട് സ്ഥാനാര്‍ഥിത്വം എന്ന വിമര്‍ശനത്തിന് യെച്ചൂരി മറുപടി പറഞ്ഞില്ല യെച്ചൂരി പറഞ്ഞു.