സംഗീതജ്ഞന്‍ എസ്.പി ബാലസുബ്രഹ്മണ്യം അന്തരിച്ചു

Jaihind News Bureau
Friday, September 25, 2020

 

ചെന്നൈ: പ്രശസ്ത സംഗീതജ്ഞന്‍ എസ്.പി.ബാലസുബ്രഹ്മണ്യം (74) അന്തരിച്ചു.  ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കൊവിഡ് ബാധിച്ചതിനെ തുടർന്ന് ഒരുമാസമായി ചികിത്സയിലായിരുന്നു. ഇന്നലെ ആരോഗ്യ നില വഷളായതായി ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. ഓഗസ്റ്റ് അ‍ഞ്ചാം തീയതി ആശുപത്രിയില്‍ പ്രവേശിപ്പിച്ച എസ്.പിബിയെ എട്ടാം തീയതിയാണ് വെന്‍റിലേറ്ററിലേക്കു മാറ്റിയത്.

ഇന്ത്യന്‍ സംഗീത ലോകത്ത് പകരം വെക്കാനില്ലാത്ത ഗായകനും സംഗീത സംവിധായകനും നിര്‍മ്മാതാവുമാണ് എസ്. പി. ബാലസുബ്രഹ്മണ്യം അഥവാ ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യം. എസ്.പി.ബി എന്നും ബാലു എന്ന ചുരുക്കപ്പേരിലും ഇദ്ദേഹം അറിയപ്പെടുന്നു. പത്മശ്രീയും പത്മഭൂഷണും അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ഈ അതുല്യ പ്രതിഭയ്ക്ക് ലഭിച്ചു. ആറ് ദേശീയ അവാര്‍ഡുകള്‍ നേടിയ അദ്ദേഹം സമകാലികനായ യേശുദാസിനുശേഷം ഏറ്റവും കൂടുതല്‍ തവണ ഈ പുരസ്‌കാരം ലഭിച്ച വ്യക്തിയാണ്.

https://www.facebook.com/JaihindNewsChannel/videos/791460758064092