തകർന്ന റോഡില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് എസ്.ഐ മരിച്ചു

Jaihind Webdesk
Sunday, April 10, 2022

 

എറണാകുളം: പൊട്ടിപ്പൊളിഞ്ഞ റോഡില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് എസ്.ഐക്ക് ദാരുണാന്ത്യം. പെരുമ്പാവൂര്‍ കുറുപ്പംപടി സ്വദേശിയായ ഗ്രേഡ് എസ്.ഐ രാജു ജേക്കബാണ് അപകടത്തില്‍ രിച്ചത്.

പെരുമ്പാവൂര്‍ ട്രാഫിക്ക് സ്റ്റേഷനിലെ എസ്.ഐയാണ് രാജു. തകര്‍ന്ന റോഡിലൂടെ സഞ്ചരിക്കുന്നതിനിടെ ഇദ്ദേഹം ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് കനാലിലേക്ക് പതിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.