ജ്വലിക്കുന്ന ഓര്‍മയായി എന്നും ഷുഹൈബ്…

Jaihind Webdesk
Sunday, February 10, 2019

Shuhaib

കേരളത്തിന്‍റെ മനസാക്ഷിയെ ഞെട്ടിച്ച ഷുഹൈബ് കൊലപാതകം നടന്നിട്ട് 12-ാം തീയതി ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. എന്നാല്‍ ഈ അരുംകൊലയ്ക്ക് പിന്നിലെ യഥാര്‍ഥ പ്രതികളെ ഇനിയും പിടികൂടാനായിട്ടില്ല. കേസ് സി.ബി.ഐക്ക് വിടാന്‍ ഹൈക്കോടതി ഉത്തരവിട്ടെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഇതിനെതിരെ അപ്പീല്‍ നല്‍കുകയായിരുന്നു.

ഷുഹൈബ് വധം പ്രമേയമാക്കി നിര്‍മിച്ച ഡോക്യുമെന്‍ററിയാണ് ‘ ഷുഹൈബ് എന്ന പോരാളി’. കൊല്‍ക്കത്ത ഫിലിം ഫെസ്റ്റിവലില്‍ ഈ ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിച്ചിരുന്നു. മനുഷ്യ മനസാക്ഷിയെ നടുക്കിയ ഈ കൊലപാതകം ദേശീയതലത്തില്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ ഇത് വഴിതെളിച്ചു. പി.റ്റി ചാക്കോ രചനയും സംവിധാനവും നിര്‍വഹിച്ച ഈ ഡോക്യുമെന്‍ററി ഇപ്പോള്‍ അഹമ്മദ്നഗര്‍ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഫെബ്രുവരി 22 മുതല്‍ 24 വരെ വരെയാണ് ഫെസ്റ്റ്.