ഷുഹൈബിനെ അനുസ്മരിച്ച് ജന്മനാട്; കൊലപാതക രാഷ്ട്രീയത്തിന് താക്കീതായി അനുസ്മരണറാലിയും പൊതുയോഗവും

Jaihind Webdesk
Thursday, February 14, 2019

ഷുഹൈബിനെ അനുസ്മരിച്ച് ഷുഹൈബിന്‍റെ കർമഭൂമിയായ മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച അനുസ്മരണ റാലിയിലും പൊതുയോഗത്തിലും നൂറുകണക്കിനാളുകളാണ് പങ്കെടുത്തത്. മട്ടന്നൂരിനെ മൂവർണ കടലാക്കി മാറ്റിക്കൊണ്ടാണ് റാലി ചരിത്രമുറങ്ങുന്ന മട്ടന്നൂരിലൂടെ കടന്നുപോയത്.

യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറിയായിരുന്ന ഷുഹൈബിന്‍റെ ഒന്നാം രക്തസാക്ഷിത്വ വാർഷികത്തിന്‍റെ ഭാഗമായാണ് അനുസ്മരണ റാലിയും പൊതുയോഗവും സംഘടിപ്പിച്ചത്. മട്ടന്നൂർ വിമാനത്താവള റോഡിൽ നിന്നാരംഭിച്ച റാലിയിൽ ആയിരങ്ങളാണ് അണിനിരന്നത്. ഡി.സി.സി അധ്യക്ഷൻ കണ്ണൂർ ലോക്സഭാ മണ്ഡലം പ്രസിഡന്‍റ് റിജിൽ മാക്കുറ്റിക്ക് പതാക കൈമാറിക്കൊണ്ട് യുവജന റാലിക്ക് തുടക്കം കുറിച്ചു.യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ സെക്രട്ടറി ജെ.ബി മേത്തർ, ശ്രാവണൻ റാവു, സംസ്ഥാന പ്രസിഡന്‍റ് ഡീൻ കുര്യാക്കോസ് തുടങ്ങി നിരവധി ഭാരവാഹികളും നേതാക്കളും റാലിയിൽ അണിനിരന്നു.

ജില്ലയിലെ യൂത്ത് കോൺഗ്രസ് പ്രസ്ഥാനത്തിന്‍റെ കരുത്ത് വിളിച്ചോതുന്ന അനുസ്മരണ റാലിക്കാണ് മട്ടന്നൂർ സാക്ഷ്യം വഹിച്ചത്. ഷുഹൈബിനെ കൊലപ്പെടുത്തിയവർക്കുള്ള താക്കീതായി അനുസ്മരണ റാലിയും പൊതുയോഗവും മാറി.

ഷുഹൈബി നെ അനുസ്മരിച്ച് ചലച്ചിത്ര സംവിധായകൻ മൊയ്തു താഴത്ത് തയാറാക്കിയ ഗാനം ചടങ്ങിൽ വെച്ച് പുറത്തിറക്കി. ഷുഹൈബ് അനുസ്മരണത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനം അനുസ്മരണ ചടങ്ങിൽ വെച്ച് വിതരണം ചെയ്തു.[yop_poll id=2]