മഹാരാഷ്ട്രയിൽ എൻസിപിയുടെ ഉപാധി അംഗീകരിച്ച് ശിവസേന; കേന്ദ്രമന്ത്രി അരവിന്ദ് സാവന്ത് രാജി വെച്ചു; ശിവസേന എൻഡിഎ വിടുന്നു

Jaihind News Bureau
Monday, November 11, 2019

മഹാരാഷ്ട്രയിൽ എൻസിപിയുടെ ഉപാധി അംഗീകരിച്ച് ശിവസേന. ശിവസേന എൻഡിഎ വിടുന്നു. ശിവസേനയുടെ കേന്ദ്രമന്ത്രി അരവിന്ദ് സാവന്ത് രാജി വെച്ചു. സഖ്യത്തിന് ശിവസേന എൻഡിഎ വിടണമെന്നായിരുന്നു എൻസിപിയുടെ ഉപാധി. സർക്കാരുണ്ടാക്കാൻ ഭൂരിപക്ഷമുണ്ടെങ്കിൽ ഇന്ന് വൈകീട്ട് 7.30-ന് മുമ്പ് തെളിയിക്കണമെന്നാണ് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, രാഷ്ട്രീയ സാഹചര്യം ചർച്ചചെയ്യാൻ കോൺഗ്രസ് നേതൃയോഗം ഡൽഹിയിൽ ചേരുന്നു.