പാലക്കാട് മന്ത്രി ശശീന്ദ്രന്‍റെ വാഹനം തടഞ്ഞ് പ്രതിഷേധം ; പ്രവർത്തകരെ അറസ്റ്റ് ചെയ്തുനീക്കി

Jaihind Webdesk
Monday, August 16, 2021

പാലക്കാട്‌ : ഫ്രറ്റേണിറ്റി മൂവ്മെന്‍റ്  പ്രവർത്തകർ പാലക്കാട് കളക്ടറേറ്റിനു മുൻപിൽ വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍റെ വാഹനം തടഞ്ഞു. പാലക്കാട്‌ ജില്ലയിലെ വിദ്യാർത്ഥികൾക്ക് പ്ലസ് വണ്ണിന് കൂടുതൽ സീറ്റുകൾ അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് വനം വകുപ്പ് മന്ത്രിയുടെ വാഹനം തടഞ്ഞത്. അഞ്ചു മിനിറ്റോളം തടഞ്ഞുവെച്ച വാഹനം പൊലീസ് എത്തിയതോടെയാണ് കളക്ടറേറ്റിലേക്ക് പ്രവേശിക്കാൻ അനുവദിച്ചത്. കളക്ട്രേറ്റിൽ മലയോര മേഖലയിലെ എം.എൽ.എമാരുമായുള്ള യോഗത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മന്ത്രി.