‘ഇത്തവണ നെഹ്‌റുവിനെ ഒഴിവാക്കിയതിന് നന്ദി’; നിര്‍മല സീതാരാമന്‍റെ വാക്കുകളെ പരിഹസിച്ച് ശശി തരൂര്‍

Jaihind News Bureau
Saturday, August 29, 2020

 

കൊവിഡ് ദൈവനിശ്ചയമാണെന്നും അത് സാമ്പത്തിക ഞെരുക്കത്തിന് കാരണമായേക്കാമെന്നുള്ള ധനമന്ത്രി നിര്‍മല സീതാരാമന്‍റെ വാക്കുകളെ പരിഹസിച്ച് ശശി തരൂര്‍ എം.പി. ഇത്തവണ നെഹ്‌റുവിനെ ഒഴിവാക്കിയതിന് നന്ദി എന്ന അടിക്കുറിപ്പോടെ കാര്‍ട്ടൂണ്‍ പങ്കുവെച്ചാണ് തരൂരിന്‍റെ പരിഹാസം. രാജ്യത്തെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം പ്രഥമ പ്രധാനമന്ത്രി ജവഹർലാല്‍ നെഹ്റുവിന്‍റെ നടപടികളാണെന്ന ബിജെപി നേതാക്കളുടെ ആരോപണങ്ങളെ പരിഹസിച്ചിരിക്കുകയാണ് ശശി തരൂര്‍.