‘സ്വർണ്ണക്കടത്തുകാരോട് സാമൂഹികവും ശാരീരികവും സാമ്പത്തികവുമായ അകലം പാലിച്ചിരുന്നെങ്കിൽ സമരങ്ങൾ അനിവാര്യമാവുമായിരുന്നില്ല’; മുഖ്യമന്ത്രിക്ക് ഷാഫി പറമ്പിലിന്‍റെ മറുപടി

Jaihind News Bureau
Friday, July 10, 2020

പ്രതിപക്ഷ സമരങ്ങളെ വിമർശിച്ച മുഖ്യമന്ത്രിക്ക് മറുപടിയുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎ. സ്വർണ കള്ളക്കടത്തുകാരോട് സാമൂഹികവും, ശാരീരികവും, സാമ്പത്തികവും, നിയമപരവുമായ അകലം പാലിക്കേണ്ടിയിരുന്നവർ, അത് ചെയ്തിരുന്നുവെങ്കിൽ സമരങ്ങൾ അനിവാര്യമാവുമായിരുന്നില്ലെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.