യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് പിരിച്ചുവിട്ടു

Jaihind News Bureau
Saturday, July 13, 2019

യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് പിരിച്ചുവിട്ടു. വിദ്യാര്‍ത്ഥിയെ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതിചേർക്കപ്പെട്ട പ്രവർത്തകരെ പ്രവർത്തകരെ പുറത്താക്കാനും തീരുമാനം. എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയുടേതാണ് തീരുമാനം.

എസ്.എഫ്.ഐയുടെ നിലപാടുകൾക്ക് അനുസരിച്ച് യൂണിവേഴ്‌സിറ്റി കോളേജിലെ യൂണിയന്‍ പ്രവര്‍ത്തനം ഉയരാത്തതിനാലാണ് യൂണിറ്റ് പിരിച്ചുവിടാന്‍ തീരുമാനിച്ചതെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവ്, പ്രസിഡന്‍റ് വിനീഷ് എന്നിവർ പ്രസ്താവനയില്‍ അറിയിച്ചു.