കസ്റ്റഡിയിലെടുത്ത എസ്എഫ്ഐ നേതാവിനെ എസ്എഫ്ഐ- ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സ്റ്റേഷനില്‍ നിന്നു ബലമായി മോചിപ്പിച്ചു

Jaihind Webdesk
Monday, July 29, 2019

കൊല്ലം: പൊലീസ് കസ്റ്റഡിയിലെടുത്ത എസ്എഫ്ഐ നേതാവിനെ എസ്എഫ്ഐ- ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സ്റ്റേഷനില്‍ നിന്നു ബലമായി മോചിപ്പിച്ചു. ഇരവിപുരം പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞ രാത്രിയാണു സംഭവം.വാഹന പരിശോധനയ്ക്കിടെ മോട്ടോര്‍ സൈക്കിളിനു മതിയായ രേഖകളില്ലാത്തതിനാല്‍ എസ്എഫ്ഐ ഏരിയ നേതാവ് സച്ചിന്‍ദാസിനെ പൊലീസ് സ്റ്റേഷനിലേക്കു കൂട്ടിക്കൊണ്ടുവന്നു.

സച്ചിന്‍ദാസ് അറിയിച്ചതനുസരിച്ച് എസ്എഫ്ഐ- ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സ്റ്റേഷനിലെത്തി വാക്കേറ്റം നടത്തുകയും സച്ചിന്‍ദാസിനെ മോചിപ്പിച്ചു കൊണ്ടുപോകുകയും ചെയ്തുവെന്നാണ് ആരോപണം.കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സച്ചിന്‍ ദാസിനെ കസ്റ്റഡിയിലെടുക്കുന്നത്. പ്രവര്‍ത്തകര്‍ പൊലീസിനോട് കയര്‍ക്കുന്നതിനോടൊപ്പം അസഭ്യവര്‍ഷവും നടത്തി.