കണ്ണൂരിലും എസ്എഫ്ഐ-ഡിവൈഎഫ്ഐ അഴിഞ്ഞാട്ടം; കോണ്‍ഗ്രസ് ഓഫീസിന്‍റെ ചില്ലുകള്‍ തകർത്തു

Jaihind Webdesk
Monday, January 10, 2022

കണ്ണൂർ: എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകർ കണ്ണൂർ ടൗണിൽ നടത്തിയ പ്രകടനത്തെ തുടർന്ന് കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, പോഷക സംഘടനകളുടെ ബോർഡുകൾ വ്യാപകമായി നശിപ്പിച്ചു. കണ്ണൂർ തളിപറമ്പിൽ കോൺഗ്രസ് ഓഫിസിന് നേരെ നടത്തിയ ആക്രമണത്തില്‍ ഡിവൈഎഫ്ഐ – എസ്എഫ്ഐ പ്രവർത്തകർ ഓഫീസിന് നേരെ കല്ലെറിഞ്ഞു. ജനൽചില്ലുകൾ എറിഞ്ഞുതകർത്തു.

എസ്എഫ്ഐ-ഡിവൈഎഫ്ഐ നടപടിയിക്കെതിരെ ഡിസിസി പ്രസിഡന്‍റ് അഡ്വ. മാർട്ടിൻ ജോർജ് പ്രതിഷേധിച്ചു. കൊലപാതകത്തിന്‍റെ മറവിൽ കണ്ണൂർ ജില്ലയിൽ സിപിഎം വ്യാപകമായി അക്രമവും അരാജകത്വവും സൃഷ്ടിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും  ജനാധിപത്യ വിശ്വാസികൾ ഇതിനെ അപലപിക്കണമെന്നും ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജ് പറഞ്ഞു.