എസ്‌എൻ കോളേജിൽ എസ്‌എഫ്ഐ ഗുണ്ടകളുടെ അക്രമം : മൂന്ന് കെഎസ് യു പ്രവർത്തകർ ആശുപത്രിയില്‍

Jaihind Webdesk
Tuesday, February 15, 2022

കണ്ണൂർ : എസ്‌എൻ കോളേജിൽ എസ്‌എഫ്ഐ അക്രമം. മദ്യലഹരിയിൽ ക്യാമ്പസ്സിലെത്തിയ എസ്‌എഫ്ഐ എടക്കാട് ഏരിയ പ്രസിഡന്‍റിന്‍റെ നേതൃത്വത്തിലുള്ള അക്രമി സംഘമാണ് കെഎസ്‌യു പ്രവർത്തകരെ അക്രമിച്ചത്.

അക്രമത്തിൽ പരിക്കേറ്റ കെഎസ്‌യു പ്രവർത്തകരായ റിസ്വാൻ സിഎച്ച്, കാളിദാസ് രഞ്ജിത്ത്, പ്രകീർത്ത് പി തുടങ്ങിയവരെ തലശ്ശേരി ഇന്ദിരാ ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.