ബസ് യാത്രക്കിടെ ലൈംഗികാതിക്രമം; സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ പോക്‌സോ കേസ്

Jaihind Webdesk
Tuesday, November 7, 2023

 

മലപ്പുറം: ബസ് യാത്രയ്ക്കിടെ വിദ്യാർത്ഥിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ പോക്‌സോ കേസ്. വിദ്യാര്‍ത്ഥിയെ ബസ് യാത്രയ്ക്കിടെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിലാണ് സിപിഎം ജില്ലാ കമ്മിറ്റി അംഗം വേലായുധന്‍ വള്ളിക്കുന്നിനെതിരെ പോക്‌സോ നിയമപ്രകാരം പരപ്പനങ്ങാടി പോലീസ് കേസെടുത്തത്. കോഴിക്കോട് നല്ലളം പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. വള്ളിക്കുന്ന് സ്വദേശിയായ കുട്ടിയുടെ മൊഴിപ്രകാരമാണ് കേസ്. നല്ലളം പോലീസിന് കേസ് കൈമാറുമെന്ന് പരപ്പനങ്ങാടി പോലീസ് അറിയിച്ചു.