ദേശീയ സ്‌കൂൾ സീനിയർ അത് ലറ്റിക് മീറ്റിന് നാളെ തുടക്കം; കിരീടം നിലനിർത്താൻ കേരളം

Jaihind Webdesk
Saturday, February 9, 2019

Sports-Meet

കിരീടം നിലനിർത്താൻ കേരളം നാളെ ട്രാക്കിലിറങ്ങുന്നു. ദേശീയ സ്‌കൂൾ സീനിയർ അത് ലറ്റിക് മീറ്റിന് ഗുജറാത്തിലെ നദിയാദിൽ തുടക്കമാവും. ഗുജറാത്ത് സ്‌പോർട്‌സ് അതോറിറ്റി കോംപ്ലക്‌സിലെ സിന്തറ്റിക് ട്രാക്കിലാണ് മൂന്നു ദിവസത്തെ മീറ്റ്.  ഇക്കുറി പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വെവ്വേറെ ചാമ്പ്യൻഷിപ്പാണ്.

10 മുതൽ 12 വരെ പെൺകുട്ടികൾക്കും 15 മുതൽ 17 വരെ ആൺകുട്ടികൾക്കുമാണ് ചാമ്പ്യൻഷിപ്.  ദേശീയ മീറ്റ് മൂന്നായി വിഭജിച്ചശേഷമുള്ള മൂന്നാമത്തെ മീറ്റാണിത്. കഴിഞ്ഞ രണ്ടുതവണയും കേരളമായിരുന്നു ജേതാക്കൾ.