സെക്രട്ടേറിയറ്റില്‍ ബോംബ് ഭീഷണി; സന്ദേശമെത്തിയത് പൊഴിയൂരില്‍ നിന്ന്

Jaihind Webdesk
Thursday, November 9, 2023

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് ബോംബ് ഭീഷണി സന്ദേശം. പോലീസ് ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമിലാണ് സന്ദേശമെത്തിയത്. പൊഴിയൂരില്‍ നിന്നാണ് സന്ദേശമെത്തിയത്. സന്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ ബോംബ് സ്‌ക്വാഡ് ഉള്‍പ്പെടെ പരിശോധന നടത്തി. എന്നാല്‍ അസ്വാഭാവികമായ ഒന്നും കണ്ടെത്താനായില്ല.

രാവിലെ 11 മണിയോടെയാണ് പോലീസ് സ്റ്റേഷനിൽ സന്ദേശമെത്തിയത്. സെക്രട്ടേറിയറ്റിന് അകത്തും പുറത്തും ഉച്ചയ്ക്കുള്ളിൽ ബോംബ് വെക്കുമെന്നാണ് സന്ദേശത്തിലുള്ളത്. പൊഴിയൂരിൽ നിന്നാണ് സന്ദേശമെന്ന് പരിശോധിച്ചപ്പോൾ കണ്ടെത്തി. പൊഴിയൂരിലെ ഉച്ചക്കട സ്വദേശിയാണ് ഫോൺ ചെയ്തത്. ഇയാൾ മാനസിക വിഭ്രാന്തിയുള്ള ആളെന്നു പോലീസ്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. പൊഴിയൂർ പൊലീസ് ആണ് ചോദ്യം ചെയ്യുന്നത്. സൈബർ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.