പത്മനാഭ സ്വാമി ക്ഷേത്രം : അന്തിമ വാദം ജനുവരി 15 മുതൽ

Jaihind Webdesk
Wednesday, November 14, 2018

പത്മനാഭ സ്വാമി ക്ഷേത്രം സംബന്ധിച്ച കേസിലെ അന്തിമ വാദം ജനുവരി 15 മുതൽ കേൾക്കാൻ സുപ്രീം കോടതി തീരുമാനിച്ചു. ക്ഷേത്രവും ആയി ബന്ധപ്പെട്ട് ഇതിന് ഇടയിൽ ഉണ്ടാകുന്ന വിഷയങ്ങൾ ജസ്റ്റിസ് രാധാകൃഷ്ണൻ സമിതിക്ക് മുമ്പാകെ ഉന്നയിക്കാൻ സുപ്രീം കോടതി നിർദേശം നൽകി.

ക്ഷേത്രത്തിൽ അറ്റ കുറ്റ പണികൾ നടത്തേണ്ടത് ഉണ്ടെന്ന് അമിക്കസ് ക്യുറി കോടതിയെ ബോധിപ്പിച്ചു.  ഐ എ എസ് ഉദ്യോഗസ്ഥനെ മുഴുവൻ സമയ എക്സിക്യൂട്ടീവ് ഓഫീസർ ആയി നിയമിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.