ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയ വിജ്ഞാപനത്തിനത്തിനെതിരായ ഹർജികൾ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റി. മിക്ക ഹർജികളിലും പിഴവുകൾ കണ്ടെത്തിയതിനെ തുടർന്നാണ് പരിഗണിക്കുന്നത് മാറ്റിയതെന്ന് സുപ്രീംകോടതി പറഞ്ഞു. ഹർജികള്‍ക്കെതിരെ രൂക്ഷവിമർശനമാണ് കോടതി ഉന്നയിച്ചത്. ജമ്മു കശ്മീരുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഹർജികളിൽ വ്യക്തത ഇല്ലെന്ന് സുപ്രീം കോടതി. പല ഹർജികളും അരമണിക്കൂർ വായിച്ചിട്ടും എന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ലെന്നും ചീഫ് ജസ്റ്റിസ്. ഹർജികളിൽ വ്യക്തത വരുത്തി വീണ്ടും സമർപ്പിക്കാമെന്നും സുപ്രിം കോടതി. ജമ്മു കശ്മീരിൽ ദിനംപ്രതി നിയന്ത്രണങ്ങൾ കുറച്ചു വരികയാണെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ.