അയോധ്യ കേസ് : വേഗത്തിൽ വാദം കേൾക്കില്ലെന്ന് സുപ്രീംകോടതി
Monday, November 12, 2018
അയോധ്യ കേസിൽ വേഗത്തിൽ സുപ്രീംകോടതി വാദം കേൾക്കില്ല. വേഗത്തിൽ വാദം കേൾക്കണമെന്ന ആവശ്യം വീണ്ടും സുപ്രീം കോടതി നിരസിച്ചു. കേസ് ജനുവരിയിൽ മാത്രമേ പരിഗണിക്കൂ എന്നു കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. അഖില ഭാരത ഹിന്ദു മഹാസഭയാണ് ആവശ്യം ഉന്നയിച്ചത്.