റിയാദ് : സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് ഒരു സൗദി പൗരന് അടക്കം 12 പേര് മരിക്കുകയും 2,532 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തതായി ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ ആലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 351 ആയും രോഗം ബാധിച്ചവരുടെ എണ്ണം 65077 ആയും ഉയര്‍ന്നു.
2562 പേര്‍ക്ക് രോഗമുക്തിയുണ്ടായതോടെ മൊത്തം 36,040 പേര് രോഗമുക്തരായി. വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ള 28680 പേരില്‍ 281 പേരുടെ നില ഗുരുതരമാണ്. ഇന്ന് രോഗം ബാധിച്ചവരില്‍ 73 ശതമാനം പുരുഷന്മാരും 27 ശതമാനം സ്ത്രീകളുമാണ്. 10 ശതമാനം കുട്ടികളും 87 ശതമാനം പ്രായപൂര്‍ത്തിയായവരും 3 ശതമാനം വയോജനങ്ങളുമാണ്. വിദേശികള്‍ക്ക് 61 ശതമാനവും സൗദികള്‍ക്ക് 39 ശതമാനവും കൊവിഡ് റിപ്പോര്‍ട്ട് ചെയ്തു.
60 വയസ്സിനു മുകളിലുള്ളവര്‍, പ്രമേഹ രോഗികള്‍, വൃക്കരോഗികള്‍, കാന്‍സര്‍ രോഗികള്‍, പ്രതിരോധ ശേഷി കുറഞ്ഞവര്‍ എന്നിവര്‍ക്ക് രോഗബാധക്ക് സാധ്യത കൂടുതലാണ്. ഇവര്‍ക്ക് രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ഉടന്‍ ചികിത്സ തേടണമെന്നും അദ്ദേഹം പറഞ്ഞു.
714 റിയാദ്, 390 ജിദ്ദ, 299 മക്ക, 193 മദീന, 144 ബുറൈദ, 141 ഹുഫൂഫ്, 86 ദമാം, 61 ദിരിയ, 58 ജുബൈല്‍, 54 അല്‍ഖോബാര്‍, 52 ദഹ്റാന്‍, 51 തബൂക്ക്, 50 തായിഫ്, 30 ദിബാ, 16 യാമ്പു, 15 ഖത്തീഫ്, 12 ബൈശ്, 10 അഹദ് റഫീദ, 9 ഖുലൈസ്, 8 അല്‍ജഫര്‍, 8 നജ്റാന്, 7 ഖമീസ് മുശൈത്ത്, 7 അഖീഖ്, 6 മഹായില്‍ അസീര്‍, 6 ബീശ, 6 അല്‍ഖര്‍ജ്, 5 രിജാല്‍ അല്‍മ, 5 ഉയൂന്‍ അല്ജവാ, 5 ഹായില്‍, 5 ഹോത്ത സുദൈര്‍, 4 അബഹാ, 4 ഖഫ്ജി, 4 അല്‍സഹന്‍, 3 അല്ബത്ഹാ, 3 സഫ് വ, 3 ഉനൈസ, 3 ഉമ്മുദൗം, 3 വാദി ദവാസിര്‍, 3 ദവാദ്മി, 3 മുസാഹ്മിയ, 2 ദഹ്റാന്‍ അല്‍ജനൂബ്, 2 അല്‍നഈരിയ, 2 അല്‍ബദായിഅ്, 2 അല്ബശാഇര്, 2 മൈസാന്‍, 2 റാബിഗ്, 2 അല്‍വജഹ്, 2 സാംത്ത, 2 സബ് യ, 2 അല്‍ഖൂസ്, 2 ഹോത്ത ബനീതമീം, 2 ദിലം, 2 റൗദ അല്‍അര്‍ദ്, 2 ശഖ്റാ, 2 അല്‍ഖുവയ്യ, 1 അബ്ഖൈഖ്, 1 വാദി അല്‍ഫര്‍അ്, 1 മഹദ് അല്‍ദഹബ്, 1 തത്ലീത്, 1 അല്‍ഖുറൈഅ്, 1 അല്‍ബാഹ, 1 അല്‍ഖറാ, 1 ബല്‍ജുറശി, 1 അല്‍ആരിദ, 1 അല്തുവാല്, 1 ഖുന്‍ഫുദ, 1 ശറൂറ, 1 അല്‍ഹദീസ, 1 താദിഖ്, 1 അല്‍റൈന്‍, 1 സാജര്‍