കൊവിഡ് 19 : സൗദിയില്‍ 56 മരണം; പുതുതായി രോഗം സ്ഥിരീകരിച്ചത് 4128 പേര്‍ക്ക്

Jaihind News Bureau
Saturday, July 4, 2020

റിയാദ് : സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് 56 പേര്‍ കൂടി മരിച്ചു. 4128 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 2642 പേര്‍ക്ക് രോഗമുക്തിയുണ്ടായി. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 2,05,929 ആയും മരിച്ചവരുടെ എണ്ണം 1858 ആയും ഉയര്‍ന്നു. 1,43,256 പേര്‍ക്കാണ് രോഗമുക്തിയുണ്ടായത്. റിയാദ് (360), ദമാം 315, ഹുഫൂഫ് 217 എന്നീ പ്രദേശങ്ങള്‍ മുന്നിട്ടുനില്‍ക്കുന്നു