സർവ്വകലാശാല പരീക്ഷ നീട്ടി വയ്ക്കണമെന്ന് ആവശ്യം : ശശി തരൂർ ഗവർണറെ കണ്ടു

Jaihind Webdesk
Sunday, June 27, 2021

തിരുവനന്തപുരം : കൊവിഡ് രോഗബാധാ പ്രതിസന്ധികൾക്കിടെ സംസ്ഥാനം സർവകലാശാലാ പരീക്ഷയുമായി മുന്നോട്ട് പോകുന്നതിനെതിരെ ശശി തരൂർ എംപി. നാളെ മുതൽ നടക്കാനിരിക്കുന്ന സർവകലാശാല പരീക്ഷ നീട്ടി വയ്ക്കണമെന്നാവശ്യപ്പെട്ട് ശശി തരൂർ ഗവർണറെ കണ്ടു.

അനുഭാവപൂർണ്ണമായ പ്രതികരണമാണ് ഗവർണറുടെ ഭാഗത്ത് നിന്നുമുണ്ടായതെന്നും മുഖ്യമന്ത്രിയോട് സംസാരിക്കാമെന്ന് ഗവർണർ ഉറപ്പ് നൽകിയതായി തരൂർ അറിയിച്ചു. അതിനിടെ ബിരുദ-ബിരുദാനന്തര പരീക്ഷകൾ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഹാള്‍ടിക്കറ്റ് കാണിച്ച് യാത്ര ചെയ്യാമെന്ന് ഡിജിപി പറഞ്ഞു.