സജിത്ത് ലാൽ രക്തസാക്ഷിത്വ അനുസ്മരണം കെഎസ് യുവിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു

Jaihind Webdesk
Sunday, June 27, 2021

ചുങ്കത്തറ : കെഎസ് യു നിലമ്പൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധീര രക്തസാക്ഷി കെപി സജിത്ത് ലാൽ അനുസ്മരണവും പുഷ്പാർച്ചനയും ചുങ്കത്തറ കോൺഗ്രസ്‌ ഓഫീസ് പരിസരത്തു വെച്ച് നടന്നു. കെപിസിസി ജനറൽ സെക്രട്ടറി വിഎസ് ജോയ് ഉദ്ഘാടനം ചെയ്തു. കെഎസ് യു നിയോജകമണ്ഡലം പ്രസിഡന്‍റ് എ പി അർജുൻ ആദ്യക്ഷത വഹിച്ചു.

അനീഷ് കരുളായി, ടി മുബാറക്, ശരത് ജനാർദ്ദനൻ, ജാസിം മൂത്തേടം, അജിത് ചെമ്മനം, നഷീദ് കെ ടി, രാഹുൽ പാണക്കാടൻ, സഫ്വാൻ മൈലാടി, അജോ വർഗീസ്, ഷണ്മുഖൻ എന്നിവർ സംസാരിച്ചു സവാദ് കുറുമ്പലങ്കോട്, മാസിൻ ആവണിക്കാട്, ഹസീബ്, നവാസ്, വിവേക്, അജിൽ കെ ബിനു, ഷബീബ് ചുങ്കത്തറ തുടങ്ങിയവർ നേതൃത്വം നൽകി