കാസർകോട് കലക്ട്രേറ്റിനു മുമ്പിൽ സഹകരണ ജനാധിപത്യ വേദിയുടെ പ്രതിഷേധ കൂട്ടായ്മ

Jaihind News Bureau
Wednesday, November 13, 2019

സഹകരണ ജനാധിപത്യ വേദി കാസർകോട് കലക്ട്രേറ്റിനു മുമ്പിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപിച്ചു
കൃട്ടായ്മ്മയുടെ ഉദ്ഘാടനം കെ.പി. പി.സി ജനറൽ സെക്രട്ടറി എൻ സുബ്രഹ്മണ്യൻ നിർവ്വഹിച്ചു

പ്രാഥമിക സഹകരണസംഘങ്ങളെ കേരള ബാങ്ക് രൂപീകരണത്തിന്‍റെ പേരിൽ തകർക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ നീക്കത്തിൽ പ്രതിഷേധിച്ചും സഹകരണ റിസ്‌ക്ക് ഫണ്ടിൽ സർക്കാർ കൊണ്ടുവന്ന ഭേദഗതിക്കെതിരെയും സഹകരണ ജനാധിപത്യ വേദിയുടെ നേതൃത്വത്തിൽ യുഡിഎഫ് നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങളിലെ ഭരണ സമിതി അംഗങ്ങളും ജീവനക്കാരുമാണ് കളക്ട്രേറ്റ് ജംഗ്ഷനിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. കിഫ്ബി ഫണ്ടിലേക്കു വേണ്ടിയാണ് സംസ്ഥാന സർക്കാർ കേരള ബാങ്ക് രൂപീകരിക്കുന്നതെന്ന് എൻ. സുബ്രഹ്മണ്യൻ പറഞ്ഞു

സി.സി. സി. പ്രസിഡന്‍റ് ഹക്കിം കുന്നിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സഹകരണ ജനാധിപത്യ വേദി ജില്ലാ ചെയർമാൻ കെ. നീലകണ്ഠൻ യു.ഡി. എഫ് കൺവീനർ എ. ഗോവിന്ദൻ നായർ മുസ്സിം ലീഗ് ജില്ല ജന , സെക്രട്ടറി എ. അബ്ദുൾ റഹിമാൻ അടക്കമുള്ള നേതാക്കൾ പങ്കെടുത്തു.